Wednesday, 19 December 2012

ചുകപ്പ്

നിന്‍റെ  കണ്‍കോണുകളില്‍ 
മായാതെ ബാക്കിയാകുന്നത് 
നാം പരസ്പരം പങ്കു വെച്ച 
പനീര്‍പൂക്കളുടെ ചുകപ്പാകാനാണ് എനിക്കിഷ്ടം 
എന്നിട്ടും 
അതത്രയും 
എന്നോടുള്ള വെറുപ്പാണെന്ന് 
നീ ഇടയ്ക്കിടെ വന്നു പറയുന്നത് എന്തിനാണ്‌ ?!!!!.......

Thursday, 6 December 2012

സ്വപ്നങ്ങള്‍

നിനക്ക് 
എന്‍റെ  സ്വപ്നങ്ങളുടെ ബലിക്കല്ലില്‍ ഇരുന്നു
 ഞാന്‍ ഈ രാവിനു താരാട്ടു  പാടുന്നു 
എന്‍റെ താരാട്ടില്‍ വീണ്ടും നമുടെ സ്വപ്നങ്ങള്‍ പിറവിയെടുക്കുന്നു 
രാത്രിഉടെ ഏതോ യാമങ്ങളില്‍ 
നീ ഉറങ്ങി പോകുമ്പോള്‍ 
ഞാന്‍ .....
കിനാക്കള്‍ ഒഴിഞ്ഞു .....
മൌനിയാകുന്നു ............

ഇനി ഞാന്‍ ഉറങ്ങതിരിക്കാം 
ഈ കനത്ത നിശബ്ദതയിലേക്ക് 
നിന്‍റെ  ഗാനം തിരിച്ചെത്തും വരെ ......
                                        manu k kottappurath

Tuesday, 4 December 2012

അമാവാസി

ഒരു കാറ്റു വീശുന്നുണ്ട് 
എനിക്കറിയാത്ത എതോകെയോ ലോകങ്ങളില്‍ നിന്നും 
എന്റെ നിഴലുകള്‍ ചങ്ങലകളില്‍ കിടന്നു നിലവിളിക്കുന്നുണ്ട്‌ 

തനിചിരിക്കണം എന്നുണ്ട് പക്ഷെ 
എന്തിനെയോകെയോ വല്ലാതെ ഭയന്നുപോകുന്നു 

ഉറങ്ങണം എന്നുണ്ട് പക്ഷെ 
എന്‍റെ പാപങ്ങളുടെ പിശാചുക്കള്‍ കിനാക്കളേയും 
മറച്ചു കഴിഞ്ഞിരിക്കുന്നു 

ഇനി  ഞാന്‍ ....
അമാവാസിയുടെ ഈ കറുത്ത മൂടുപടതില്‍ 
ഉണരെണ്ടാത്ത ഉറക്കം കാത്തിരിക്കട്ടെ