Tuesday, 4 December 2012

അമാവാസി

ഒരു കാറ്റു വീശുന്നുണ്ട് 
എനിക്കറിയാത്ത എതോകെയോ ലോകങ്ങളില്‍ നിന്നും 
എന്റെ നിഴലുകള്‍ ചങ്ങലകളില്‍ കിടന്നു നിലവിളിക്കുന്നുണ്ട്‌ 

തനിചിരിക്കണം എന്നുണ്ട് പക്ഷെ 
എന്തിനെയോകെയോ വല്ലാതെ ഭയന്നുപോകുന്നു 

ഉറങ്ങണം എന്നുണ്ട് പക്ഷെ 
എന്‍റെ പാപങ്ങളുടെ പിശാചുക്കള്‍ കിനാക്കളേയും 
മറച്ചു കഴിഞ്ഞിരിക്കുന്നു 

ഇനി  ഞാന്‍ ....
അമാവാസിയുടെ ഈ കറുത്ത മൂടുപടതില്‍ 
ഉണരെണ്ടാത്ത ഉറക്കം കാത്തിരിക്കട്ടെ 

No comments:

Post a Comment