നിനക്ക്
എന്റെതും നിന്റെതും ആയി നമുടെ കിനാക്കള്‍
മാറിതുടങ്ങുന്ന ഈ സന്ധ്യക്ക്
വിജനമായ ഈ വഴിയമ്പലത്തില്‍
ഇതു നമ്മുടെ അവസാനത്തെ സമാഗമം
ഇനി നിലാവ്;പുലരി; അതിനുമപ്പുറം എത്രയോ രാപകലുകള്‍ ...
ഈ സന്ധ്യ
രാവിനും പകലിനും മധ്യേ
എനിക്കും നിനക്കും ഇടയില്‍
നിറമിലാതെ ഉഴറിപോകുന്നു
നിന്റെ നിശബ്ദത; പ്രണയമാകുന്നു
അതില്‍ എന്റെ കവിത പിറക്കുന്നു
എന്റെ കവിതകളില്‍ നമ്മുടെ കിനാക്കളും
എന്നിട്ടും
ഈ സന്ധ്യ അവയെ
എനിക്കും നിനക്കും ഇടയില്‍ പങ്കുവെക്കുന്നു
ഒടുവില്‍
കിനാക്കളില്‍ നിന്റെ നിശബ്ദതഉം
എന്റെ കവിതയും ;ആരോ {?}
മറന്നു വെച്ച് പോയ
ഒരു പ്രണയവും ബാക്കിയാകുന്നു ......
..മനു