Tuesday, 20 November 2012

അപരിചിതന്‍

ആരാണ് നീ ?
എന്റെ കണ്ണീരു വീണു നനഞ്ഞ മണ്ണില്‍ 
നിന്റെ കാല്പാടുകള്‍ മാത്രം ബാക്കിയാകുന്നു 

വരണ്ടു ഉണങ്ങിയ ഈ മുടി ഇഴകളെ 
തഴുകി ഒതുക്കിയത് ആരാണ് ?

ഇന്നലെ കിനാക്കളില്‍ നിറഞ്ഞു നിന്ന 
നിശ്വസങ്ങക്കെന്തൊരു സുഗന്തം ആയിരുന്നു 

എന്നെയാകെ വരിഞ്ഞു നില്‍കുന്ന 
ഈ കുളിരിനെ 
കണ്ണീര്‍ തുള്ളികള്‍ അത്രയും അലിയിചെടുക്കുന്ന 
ഈ മഴയെ 
എന്റെ മുടി ഇഴകളെ തഴുകി ഒതുക്കുന്ന 
ഈ കാറ്റിനെ 

നിലാവില്‍ അലിഉന്ന ഈ സുഗന്തത്തെ 
എന്‍റെ ചുണ്ടുകളില്‍ ഇപ്പോളും ബാക്കിയാകുന്ന 
നിന്റെ മധുരത്തെ 
എന്‍റെ കിനാക്കളെ ;
ഇവയെ എല്ലാം ഞാന്‍ 
പ്രണയം എന്ന് വിളികട്ടെ .......

No comments:

Post a Comment