ഞാന്‍ നിന്‍റെ മേഘങ്ങളെ താഴേക്ക് വിളിച്ചില്ല ;
അതില്‍ നിറയുന്നത് നിന്‍റെ കണ്ണ്നീര്‍ ആണെങ്കിലോ?
എന്‍റെ പിടക്കുന്ന ഹൃദയം
ഞാന്‍ അറുത്തുമാറ്റിയത് നിന്‍റെ
പുല്ലാങ്കുഴല്‍നു ശ്രുതി പിഴാക്കാതിരിക്കാന്‍ ആയിരുന്നു
എന്‍റെ മോഹങ്ങളുടെ മണകുടങ്ങള്‍ അത്രയും
നിനക്ക് ഉടക്കാന്‍ ആയിരുന്നു
നിന്‍റെ കാളിന്ദി നിറയെ
എന്‍റെ കണ്ണുനീര്‍ ആയിരുന്നു
നീ കട്ടെടുക്കാതെ പോയ ഒരു പിടി വെണ്ണ
അത് ഞാന്‍ ആയിരുന്നു
കൃഷ്ണ ;
നിന്‍റെ പുല്ലാങ്കുഴല്‍ നാദം ആകാന്‍ കഴിയാതെ
ഞാന്‍ ഈ യമുനാതീരത്ത് തനിച്ചു ...
No comments:
Post a Comment