Sunday, 18 November 2012

സന്ധ്യ


നിനക്ക് 
എന്റെതും നിന്റെതും ആയി നമുടെ കിനാക്കള്‍ 
മാറിതുടങ്ങുന്ന ഈ സന്ധ്യക്ക്‌ 
വിജനമായ ഈ വഴിയമ്പലത്തില്‍ 
ഇതു നമ്മുടെ അവസാനത്തെ സമാഗമം 
ഇനി നിലാവ്;പുലരി; അതിനുമപ്പുറം എത്രയോ  രാപകലുകള്‍ ...

ഈ സന്ധ്യ 
രാവിനും പകലിനും മധ്യേ
എനിക്കും നിനക്കും ഇടയില്‍ 
നിറമിലാതെ ഉഴറിപോകുന്നു 

നിന്റെ നിശബ്ദത; പ്രണയമാകുന്നു 
അതില്‍ എന്റെ കവിത പിറക്കുന്നു 
എന്റെ കവിതകളില്‍ നമ്മുടെ കിനാക്കളും 

എന്നിട്ടും 
              ഈ സന്ധ്യ അവയെ 
              എനിക്കും നിനക്കും ഇടയില്‍ പങ്കുവെക്കുന്നു 
ഒടുവില്‍ 
              കിനാക്കളില്‍ നിന്റെ നിശബ്ദതഉം 
              എന്റെ കവിതയും ;ആരോ {?}
              മറന്നു വെച്ച് പോയ 
              ഒരു പ്രണയവും ബാക്കിയാകുന്നു ......
..മനു 

No comments:

Post a Comment