Sunday, 11 November 2012

തിരകള്‍


ഞാനും നീയും രണ്ടു പുഴകള്‍ ആകുന്നു 
നീ നിഷ്കളങ്കതയുടെ നിലാവില്‍ പിറക്കുന്നു 
ഞാന്‍ കാപട്യത്തിന്റെ മരവിച്ച അന്ധകാരത്തിലും 

ഞാനും നീയും രണ്ടു പൂക്കള്‍ ആകുന്നു 
നിനക്ക് ഹൃദയത്തിന്റെ ചുവപ്പ് നിറം 
എനിക്ക് ശൂന്യതുടെ നിറമില്ലായ്മും 

നാം രണ്ടു പുഴകള്‍ ആകുന്നു 
നീ എന്നില്‍ വന്നു നിറയുന്നു 
ഞാന്‍ നിന്‍റെ കുളിരില്‍ അലിയുന്നു 

ഒടുക്കം 
സ്വപ്നങ്ങളുടെ പരിധികള്‍ക്കപുറം 
പരസ്പരം സ്വന്തമാക്കനകാതെ 
പിരിഞ്ഞു പോകുന്ന
തിരയും തീരവും എന്നപോലെ 
നാം ............

No comments:

Post a Comment