Thursday, 25 October 2012

നിനക്ക്....


ഒരു മഴ
ഇന്നലെ എന്റെ കിനാക്കളില്‍ ഇടമുറിയാതെ പെയ്തുകൊണ്ടേയിരുന്നു.
വേനലിന്റെ തീയണയാത്ത നെഞ്ഞിലേക്ക്
ഒരു മഴക്കാലം മുഴുവന്‍ കരഞ്ഞിട്ടും തീരാത്ത മേഘത്തിന്റെ വിരഹം.. 
അവരുടെ വേദനകളാണ് ഓരോ മഴത്തുള്ളിയും.. 

ഈ മഴ..

ഒരിക്കല്‍ നീയണച്ച കനലുകള്‍ 
വീണ്ടും എരിഞ്ഞുതുടങ്ങിയിരിക്കുന്നു.
ഇനി ഞാനൊന്നു പെയ്തുതീരട്ടെ......

2 comments: