Sunday, 28 October 2012

മുളംകാടുകള്‍


പ്രതീക്ഷകള്‍ മുളംകാടുകള്‍  പോലെയാണ് 
എത്ര അടിച്ചേര്‍ത്ത് വെട്ടിയാലും 
വീണ്ടും വീണ്ടും കിളിര്‍ത്തുവരും 

ചിലപ്പോള്‍ 
              നിലാവുള്ള രാത്രിയിലെ പുല്ലാംകുഴല്‍
              സംഗീതം പോലെ ....
മറ്റുചിലപ്പോള്‍ 
              ഇറച്ചിയില്‍ തറച്ച് കയറുന്ന  വേദനയുടെ 
              എരിവുപോലെ .....
ചിലപ്പോള്‍
              ജീവിതപ്പാചില്ലില്‍ കിതപ്പകടടാന്‍ 
              ഒരു ഊന്നുവടി 
മറ്റുചിലപ്പോള്‍ 
              ജീവിത പാഠങ്ങള്‍ മറന്നു പോയവന് 
              കയ്യില്‍ വന്നു വീഴുന്ന തീപൊരികള്‍

പ്രതീക്ഷകള്‍ മുളംകാടുകള്‍  പോലെയാണ് 

അവ ഉയരം ലക്‌ഷ്യം മാക്കി വളര്‍ന്നു ,
            ഉള്ളു പൊള്ളയായി വളഞ്ഞു 
            ഒടുവില്‍ നിലം പതിക്കുന്നു 
പക്ഷെ 
   പ്രതീക്ഷകള്‍ മുളംകാടുകള്‍  പോലെതന്നെയാണ്  
    അവ വീണ്ടും വീണ്ടും കിളിര്‍ക്കുന്നു
                                                                       manu

No comments:

Post a Comment