Thursday, 25 October 2012

ആടും അറവുകാരനും


അവര്‍ക്കിടയില്‍ ഒരു കൊലകത്തിയുടെ ദൂരം മാത്രം 

ആട് അറവുകാരന്റെ കണ്ണുകളിലേക്കു നോക്കി 
(അച്ഛന്റെ വരവും കാത്തു ,വഴികണ്ണുമായി കുറേ ഒട്ടിയവയറുകള്‍ )

ആറവുകാരന്‍ ആടിന്റെ കണ്ണുകളിലേക്കു നോക്കി 
(ഒടുങ്ങാത്ത പച്ചപ്പുകൊതിക്കുന്ന കൊതിക്കുന്ന 
തെളിനീരു ഉറയുന്ന കണ്ണുകള്‍ )

ചിലപ്പോള്‍ കൊല്ലുന്നവന്റെ  വേദന;കൊല്ലപ്പെടുനവനും 
കൊല്ലപെടുന്നവന്റെ വേദന കൊല്ലുന്നവനും അറിയാറുണ്ട് 
ഒരു കൊലക്കത്തിക്ക് അപ്പുറം ഇപ്പുറം 
ആട് കരയുകയാണ് അറവുകാരനും

ഒരു ദൈവതിനപ്പുറം ഇപ്പുറം 
എത്രയോ ആടുകള്‍ അത്രയും അറവുകാരും..
                                                                                                        

                                                                                                മനു 

2 comments:

  1. nannayittund..
    oru daivathinappuram ippuram???? implies???

    ReplyDelete
  2. irakkum veetakkaranum idayil eppolum daivamirikunnu......
    athe daivathinte appuram ippuram namal ellavarum irakalum veetakkarumayi......

    ReplyDelete